മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്
Jun 13, 2026 03:41 PM | By Remya Raveendran

കോഴിക്കോട്  :  കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്. കാസർകോഡ്,കണ്ണൂർ ,കോഴിക്കോട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,കോട്ടയം,പത്തംതിട്ട ജില്ലകളിൽ ആണ് നാളെ യെല്ലോ അലർട്ട്. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴമുന്നറിയിപ്പില്ല.കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഇന്ന് വിലക്ക്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മണിക്കൂറിൽ 60കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.

അതോടൊപ്പം ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.



Content Highlight: Rainalert

Next TV

Related Stories
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 15, 2026 12:45 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം...

Read More >>
മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

Jun 15, 2026 12:18 PM

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ...

Read More >>
വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

Jun 15, 2026 11:31 AM

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍...

Read More >>
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 15, 2026 09:48 AM

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച്  പൊലീസ്

Jun 15, 2026 09:46 AM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി...

Read More >>
Top Stories










News Roundup