കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Jun 21, 2026 11:25 AM | By sukanya

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ബംഗ്ലൂരു റൂറൽ സ്വദേശി സന്തോഷ് കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശപ്രത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു പരിക്കേറ്റ മനോജ്‌ ചികിത്സയിലാണ്.

കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു മടങ്ങി വരികയായിരുന്ന സംഘത്തിൽ പെട്ട യുവാവാണ് അപകടത്തിൽപ്പെട്ടത്. ഇതിനു സമാനമായി ഇന്നലെ രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂരുവിൽ നിന്നുള്ള എട്ടംഗസംഘവും അപകടത്തിൽ പെട്ടിരുന്നു തിരയിൽപ്പെട്ട 24കാരനായ ചിരന്ത്ശർമയെയാണ് ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തിയത്.

അഴീക്കൽ തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ലൈഫ്ഗാർഡുകൾ എന്നിവർ മൂന്ന് ബോട്ടുകളിലായി ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിരുന്നു

ലൈഫ്ഗാർഡുരായ വിജേഷ് ജോസഫ്,  ഡേവിഡ് ജോൺസൺ,തീരദേശ പോലീസ് വാർഡൻ അരുൺ എന്നിവരും തെരച്ചിലിൽ പങ്കെടുത്തു. അപകട വിവരമറിഞ്ഞ് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, ടി കെ മോഹനൻ എം എൽ എ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു പയ്യാമ്പലത്ത് സുരക്ഷ കൂട്ടാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

Content Highlight: The young man's body was found

Next TV

Related Stories
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

Jun 21, 2026 02:10 PM

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ...

Read More >>
കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

Jun 21, 2026 01:57 PM

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍...

Read More >>
പള്ളി സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തവരെ തിരിച്ചറിഞ്ഞു ദുരൂഹത നീക്കാൻ ഡി എൻ എ പരിശോധന ആവശ്യപ്പെട്ട് പള്ളി അധികൃതർ

Jun 21, 2026 01:46 PM

പള്ളി സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തവരെ തിരിച്ചറിഞ്ഞു ദുരൂഹത നീക്കാൻ ഡി എൻ എ പരിശോധന ആവശ്യപ്പെട്ട് പള്ളി അധികൃതർ

പള്ളി സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തവരെ തിരിച്ചറിഞ്ഞു ദുരൂഹത നീക്കാൻ ഡി എൻ എ പരിശോധന ആവശ്യപ്പെട്ട് പള്ളി...

Read More >>
മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്

Jun 21, 2026 10:13 AM

മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്

മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം:...

Read More >>
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ

Jun 21, 2026 08:24 AM

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ...

Read More >>
ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ പിടിയിൽ

Jun 21, 2026 08:20 AM

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ പിടിയിൽ

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ...

Read More >>
Top Stories

News Roundup