തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഏർപ്പെടുത്തിയ കടുത്ത വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലയ്ക്കുന്നു. വൈകീട്ട് 6 മുതൽ രാത്രി 12 വരെ 15 മിനിറ്റ് നിയന്ത്രണമാണ് പ്രഖ്യാപിച്ചതെങ്കിലും, പലയിടങ്ങളിലും പലപ്പോഴായി മുക്കാൽ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. മുന്നറിയിപ്പില്ലാതെയും ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിനിടയിലും വൈദ്യുതി തടസ്സപ്പെടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.
വൈദ്യുതി ലഭ്യതയിലുണ്ടായ വൻ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൊവ്വാഴ്ച വരെ ഈ നിയന്ത്രണം തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, ബുധനാഴ്ച മുതൽ 150 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുന്നതോടെ ഈ വ്യാപക നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. അതേസമയം, വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ നിയന്ത്രണം വീണ്ടും നീളാനും സാധ്യതയുണ്ട്.
Content Highlight: Thiruvananthapuram









.jpeg)





.jpeg)





















