സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം

സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം
Jun 30, 2026 05:12 AM | By sukanya

കണ്ണൂർ : രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് ഇന്നു (ജൂണ്‍ 30) കൂടി സ്വന്തമായി രേഖപ്പെടുത്താം. രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് സെല്‍ഫ് എന്യൂമറേഷനുള്ള സമയം. സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍സസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെന്‍സസിന് മുന്നോടിയായാണ് സെല്‍ഫ് എന്യൂമറേഷന്‍ നടക്കുക. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ഉള്‍പ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടം.

വീടുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടനമ്പര്‍, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കാനുള്ള സൗകര്യങ്ങള്‍, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷന്‍/ഇന്റര്‍നെറ്റ്/കമ്പ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധിച്ചും വാഹനങ്ങള്‍, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുക.

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട വിധം

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്നതിനായി പൊതുജനങ്ങള്‍ https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം.

അടുത്ത സ്‌ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി സ്ഥിരീകരിക്കണം.

തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കിയ ശേഷം മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി 'റെഡ് മാര്‍ക്കര്‍' അതിന് മുകളില്‍ വെച്ച് ലൊക്കേഷന്‍ സേവ് ചെയ്യണം.

ലൊക്കേഷന്‍ സ്ഥിരീകരിച്ചശേഷം സ്‌ക്രീനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐ.ഡി മൊബൈല്‍ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റര്‍ വീട് സന്ദര്‍ശിക്കുന്ന സമയത്ത് ഈ ഐ.ഡി കൈമാറണം

Content Highlight: Kannur

Next TV

Related Stories
വൈദ്യുതി മുടക്കം

Jun 30, 2026 05:07 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത്‌ പ്രതി

Jun 30, 2026 05:02 AM

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത്‌ പ്രതി

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത്‌...

Read More >>
കെഎസ്ഇബിക്ക് ആശ്വാസം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

Jun 30, 2026 04:59 AM

കെഎസ്ഇബിക്ക് ആശ്വാസം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

കെഎസ്ഇബിക്ക് ആശ്വാസം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി...

Read More >>
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Jun 29, 2026 05:07 PM

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ...

Read More >>
‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

Jun 29, 2026 04:57 PM

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ...

Read More >>
ഇ സിഗരറ്റ് പിടികൂടി

Jun 29, 2026 03:29 PM

ഇ സിഗരറ്റ് പിടികൂടി

ഇ സിഗരറ്റ്...

Read More >>
Top Stories










News Roundup






GCC News