കണ്ണൂര്‍: ദേശീയ സെന്‍സസ് 2027 ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കും. ഈ കാലയളവില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തി വിവരശേഖരണം നടത്തും.കണ്ണൂര്‍ ജില്ലയില്‍ ആകെ 4100 എന്യൂമറേറ്റര്‍മാര്‍ ആണുള്ളത്.ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ 16 ചാര്‍ജുകളായി തിരിച്ചാണ് എന്യൂമറേറ്റര്‍മാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കില്‍ ആണ് കൂടുതല്‍ എന്യൂമറേറ്റര്‍മാര്‍-818.ഇതിനു പുറമേ ജില്ലയില്‍ 670 സൂപ്പര്‍വൈസര്‍മാരുമുണ്ട്. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റര്‍മാരുടെ കൂടെ സൂപ്പര്‍വൈസര്‍മാരും ഫീല്‍ഡില്‍ ഉണ്ടാകും.ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങള്‍ നേരത്തെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സെല്‍ഫ് എന്യൂമറേഷന്‍ നടത്താന്‍ ജൂണ്‍ 30 വരെ അവസരം നല്‍കിയിരുന്നു. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന വിവരം നല്‍കിയവര്‍ക്ക് ലഭിച്ച, ഒ ല്‍ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പര്‍ എന്യൂമറേറ്റര്‍ക്ക് നല്‍കിയാല്‍ എന്യൂമറേറ്റര്‍ക്ക് ഈ 33 ചോദ്യങ്ങള്‍ക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നല്‍കിയ ഉത്തരങ്ങള്‍ സ്ഥിരീകരിച്ചാല്‍ മാത്രം മതി. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന നല്‍കിയ വിവരങ്ങളില്‍ തിരുത്ത് ഉണ്ടെങ്കില്‍ അത് എന്യൂമറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തുകയും ചെയ്യാം.എച്ച്.എല്‍.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റര്‍മാര്‍ വിവരശേഖരം നടത്തുക. വീടുകളില്‍ എത്തുന്ന എന്യൂമറേറ്ററുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അഭ്യര്‍ത്ഥിച്ചു.സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.
Content Highlight: Sencessennumeration















.jpeg)






















