കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും
Jul 5, 2026 03:38 PM | By Remya Raveendran

കേളകം : കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് നടത്തുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ബിനു സി ആന്റണി,കെ.സി മാത്യു,റിജോ ചാക്കോ,പി.ജെ രജീഷ്,ഡിപിൻ ബെന്നി എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ ആഭിമുഖ്യത്തിൽ കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ മുഖ്യ സാമ്പത്തിക സഹായത്തോടെയും മറ്റ് സന്നധ സംഘടനകളുടെ സഹായത്തോടെ നിർധന കുടുംബങ്ങൾക്ക് 2026 ൽ നിർമ്മിച്ച് നൽകുന്ന ഏഴു വീടുകളിൽ പണി പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനമാണ് തിങ്കളാഴ്ച നടത്തുക.കല്ലുമുതിരക്കുന്ന്,കൊളക്കാട്,കൊട്ടിയൂർ എന്നിവടങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനമാണ് നടത്തുക.പിഎംജെഎഫ് ചീഫ് അഢീഷണൽ ക്യാമ്പിനറ്റ് ട്രഷറർ ഷാജി ജോസഫ് താക്കോൽദാനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പുതിയ ലയൺസ് ക്ലബ്ബ് പ്രസിഡന്റായി ബിനു സി ആന്റണിയും സെക്രട്ടറിയായി കെ സി മാത്യവും ട്രഷർ ആയി രജീഷും ചുമതലയേൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Content Highlight: Kelakamlionsclub

Next TV

Related Stories
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Jul 5, 2026 03:26 PM

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

Jul 5, 2026 02:49 PM

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക്...

Read More >>
ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

Jul 5, 2026 02:30 PM

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ...

Read More >>
ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

Jul 5, 2026 02:18 PM

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി...

Read More >>
ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

Jul 5, 2026 02:08 PM

ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ...

Read More >>
അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

Jul 5, 2026 02:00 PM

അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി...

Read More >>
Top Stories

News Roundup

Entertainment News