കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഒരു ഗ്രാമിന്റെ വില 13,100 രൂപയാണ്.
കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. അന്ന് പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു അന്നത്തെ വില.
ഈ മാസം ആദ്യം പവൻ വില 1,03,240 രൂപയായിരുന്നു. അതിനുശേഷം പല ദിവസങ്ങളിലായി വില ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. റെക്കോർഡ് നിരക്കിലെത്തിയ സ്വർണത്തിന് ഇപ്പോൾ ചെറിയ തോതിൽ ഇടിവ് നേരിട്ടിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യത്തിലെ മാറ്റവുമാണ് സംസ്ഥാനത്തെ സ്വർണവിലയെ ബാധിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം മാറ്റം ഉണ്ടാകുന്നുണ്ട്.
Content Highlight: Gold Price in Kerala Falls Sharply: 1 Sovereign Down by Rs 1104 Today



.jpeg)





.jpeg)
.jpeg)




























