adimage

അശ്ലീല വീഡിയോ കേസ്: യൂട്യൂബർ 'തൊപ്പി' ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്

അശ്ലീല വീഡിയോ കേസ്: യൂട്യൂബർ 'തൊപ്പി' ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്
2026-07-16T11:05:00 | By sukanya
#Thoppi #YouTuber #Mrz Shameer #Kerala News

കൊച്ചി: യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എറണാകുളം റൂറൽ സൈബർ പൊലീസ്.

നിലവിൽ തൊപ്പി ഒളിവിലാണ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് കോടതിയിൽ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച തൊപ്പിയുടെ യൂട്യൂബ് ചാനൽ അധികൃതർ നേരത്തെ പൂട്ടിയിരുന്നു. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കം മുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്ക് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം പ്രേക്ഷകരുടെ ശ്രദ്ധ ഇവർ നേടി. പിന്നീട് യൂട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യ പോരിലേക്ക് എത്തിച്ചത്. ഇതാണ് ഒടുവിൽ യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് കാരണമായതെന്നാണ് വിവരം.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിട്ടുണ്ട്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും തൊപ്പി പ്രതിയാണ്.

Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.






Content Highlight: YouTuber Thoppi Absconding in Obscene Video Case, Cyber Police Issues Lookout Notice

#Thoppi #YouTuber #Mrz Shameer #Kerala News

Next TV

Related Stories
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Jul 16, 2026 12:11 PM

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പിന് അപേക്ഷ...

Read More >>
നിതിൻ രാജിന്റെ മരണം; പ്രതി ഡോ. എം.കെ. റാമിനായി ചിറ്റൂരിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ ഊർജിതം

Jul 16, 2026 10:44 AM

നിതിൻ രാജിന്റെ മരണം; പ്രതി ഡോ. എം.കെ. റാമിനായി ചിറ്റൂരിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ ഊർജിതം

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം. പ്രതി ഡോ. എം.കെ. റാം ചിറ്റൂരിൽ ഒളിവിൽ. സുപ്രീംകോടതി ജാമ്യം തള്ളിയ പശ്ചാത്തലത്തിൽ...

Read More >>
മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരം; 3 ജോഡിയുടെ വിവരം മറച്ചുവച്ചതിൽ ദുരൂഹത, അന്വേഷണം വേണമെന്ന് പരാതി

Jul 16, 2026 10:20 AM

മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരം; 3 ജോഡിയുടെ വിവരം മറച്ചുവച്ചതിൽ ദുരൂഹത, അന്വേഷണം വേണമെന്ന് പരാതി

മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ പുതിയ വഴിത്തിരിവ്. 3 ജോഡി കൊമ്പുകളുടെ വിവരം മറച്ചുവച്ചതിൽ ദുരൂഹത. അന്വേഷണം വേണമെന്ന്...

Read More >>
adimage
ഇനി പാചകവാതക സിലിണ്ടർ വീട്ടിൽ എത്തും; സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വിതരണത്തിന് തുടക്കം

Jul 16, 2026 09:27 AM

ഇനി പാചകവാതക സിലിണ്ടർ വീട്ടിൽ എത്തും; സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വിതരണത്തിന് തുടക്കം

പാചകവാതക സിലിണ്ടർ ഇനി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി. HPCL-സ്വിഗ്ഗി കരാർ. ബെംഗളൂരുവിൽ 10 കിലോ HP നവ്യ, 5 കിലോ സിലിണ്ടറുകൾ ഹോം...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

Jul 16, 2026 08:46 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിത്തിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വടകര കോടതി വിധി. റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിലും...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം

Jul 16, 2026 06:02 AM

കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം

ഏച്ചൂർ സെക്ഷനുകളിൽ വൈദ്യുതി മുടക്കം. തെക്കി ബസാർ, താവക്കര, മുണ്ടേരി, കാഞ്ഞിരോട് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage