adimage

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി
2026-07-24T11:18:00 | By sukanya
#Sonam Wangchuk #NEET #JP Nadda #Jitendra Singh #Medanta

ഗുരുഗ്രാം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.

ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്.

കേന്ദ്രമന്ത്രിമാർക്കൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വാങ്ചുക് പറഞ്ഞു.

ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ നീക്കി. ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു.

ചോദ്യപേപ്പർ കേസുകളിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫേസ്ബുക്ക് ലൈവിൽ ഉറപ്പുനൽകി.

ജൂൺ 28നാണ് സോനം വാങ്ചുക് നിരാഹാര സമരം തുടങ്ങിയത്. കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കൊപ്പം ജന്തർ മന്ദറിലായിരുന്നു സമരം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും അദ്ദേഹം ഉപവാസം തുടർന്നു.

Content Highlight: Sonam Wangchuk Ends Fast, Union Ministers JP Nadda and Jitendra Singh Visit

#Sonam Wangchuk #NEET #JP Nadda #Jitendra Singh #Medanta

Next TV

Related Stories
ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Jul 24, 2026 11:49 AM

ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

ഇരിട്ടി മാടത്തിയിൽ മത്സ്യലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. അത്തിക്കൽ ഹൗസ് ബാലൻ ആണ് മരിച്ചത്. സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം രാവിലെ 8...

Read More >>
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി

Jul 24, 2026 11:06 AM

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി

പയ്യന്നൂരിൽ ഒന്നര വയസുകാരൻ്റെ മരണം. അന്വേഷണം വൈകുന്നതിൽ ബന്ധുക്കളുടെ പരാതി. ചികിത്സാ വീഴ്ചയുണ്ടെന്ന് ജില്ലാ സമിതി. ഡോക്ടറുടെ ജാമ്യാപേക്ഷ...

Read More >>
കോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭർത്താവിന് പരിക്ക്, ദുരൂഹതയെന്ന് പൊലീസ്

Jul 24, 2026 09:50 AM

കോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭർത്താവിന് പരിക്ക്, ദുരൂഹതയെന്ന് പൊലീസ്

കോതമംഗലം പിണ്ടിമനയിൽ വീട്ടമ്മ സിനി ബിജുവിനെ വെട്ടിക്കൊന്നു. ഭർത്താവ് ബിജുവിന് പരിക്ക്. കൊലപാതകത്തിൽ ദുരൂഹതയെന്ന് പൊലീസ്. അന്വേഷണം...

Read More >>
adimage
പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

Jul 24, 2026 08:44 AM

പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ സമയം. തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ...

Read More >>
വ്യാപാരി വ്യവസായി സമിതി മട്ടന്നൂർ ഏരിയാ സമ്മേളനം 26ന്

Jul 24, 2026 05:12 AM

വ്യാപാരി വ്യവസായി സമിതി മട്ടന്നൂർ ഏരിയാ സമ്മേളനം 26ന്

മട്ടന്നൂർ ഏരിയാ വ്യാപാരി വ്യവസായി സമിതി സമ്മേളനം 26ന്. വിദ്യാർത്ഥി അനുമോദനവും വ്യാപാരി മിത്ര വിതരണവും. 25ന് വിളംബര ഘോഷയാത്രയും ലഹരി വിരുദ്ധ...

Read More >>
പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പുനഃപരീക്ഷ

Jul 24, 2026 05:06 AM

പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പുനഃപരീക്ഷ

ചോദ്യപേപ്പർ മാറി നൽകിയ പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22ന്. ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പുനഃപരീക്ഷ. വിജിലൻസ് അന്വേഷണം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage