തലശ്ശേരി: കേരള കാത്തലിക് മെത്രാൻ സമിതി(KCBC) ഐക്യജാഗ്രതാ സമിതി തലശ്ശേരി അതിരൂപത സെക്രട്ടറിയായും അതിരൂപത വിദ്യാഭ്യാസ കൗൺസിൽ അംഗമായും ജോണി വടക്കേക്കര തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ജാഗ്രതാ സമിതി വക്താവ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിങ് കമ്മിറ്റി മെമ്പർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പേരാവൂർ വൈ എം സി എ പ്രസിഡണ്ടായ അദ്ദേഹം വൈ എം സി എ നാഷണൽ കൗൺസിൽ മെമ്പറുമാണ്.പേരാവൂരിൽ സെന്റ് ജോൺസ് അക്കാദമി, മൈൻഡ് സെറ്റ് കൗൺസലിങ് സെന്റർ എന്നിവയുടെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരുന്നു.
Johny Vadakkekara elected as KCBC Jagratha Samiti thalassery Archdiocese Secretary













.jpeg)























