‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്
Dec 16, 2025 02:21 PM | By Remya Raveendran

തിരുവനന്തപുരം :   തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല. അതേമയം ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐഎം നിലപാട് സിപിഐ തള്ളിയിരുന്നു. ശബരിമല സ്വർണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ.

സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍.

Ldfaboutelection

Next TV

Related Stories
കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Dec 16, 2025 04:20 PM

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി...

Read More >>
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

Dec 16, 2025 04:01 PM

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന്...

Read More >>
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Dec 16, 2025 03:37 PM

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി...

Read More >>
ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

Dec 16, 2025 02:53 PM

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

Dec 16, 2025 02:35 PM

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി...

Read More >>
‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

Dec 16, 2025 02:10 PM

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി...

Read More >>
Top Stories