‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

‘തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ
Dec 16, 2025 02:10 PM | By Remya Raveendran

തിരുവനന്തപുരം :   തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ‌. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.

എൽഡിഎഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നു തന്നെയാണെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നത് പരിശോധിക്കുമെന്ന് അദേഹം പറഞ്ഞു.

അതേസമയം അവസരവാദപരമായ നിലപാട് എൽഡിഎഫ് സ്വീകരിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരണത്തിൽ ജനവിധി മാനിച്ചുകൊണ്ടുളള നിലപാടേ സ്വീകരിക്കൂ. ജനവിധി മാനിച്ചുള്ള നിലപാട് ഉണ്ടാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ പാർട്ടികളിൽ തിരഞ്ഞെടുപ്പ് അവലോകനം പൂർത്തിയായിട്ടില്ല. വിശദമായ അവലോകനത്തിലേക്ക് മുന്നണിയോഗം പോകാതിരുന്നത് അതുകൊണ്ടാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ജനുവരിയിലെ യോഗത്തിൽ ഫലം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദേഹം വ്യക്തമാക്കി.

ഇടതുമുന്നണി നയം സ്വീകരിക്കാൻ തയ്യാറാകുന്ന യുഡിഎഫിലെ ആരു വന്നാലും സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ‌. ലീഗ് അഭിപ്രായം പറഞ്ഞാൽ അപ്പോൾ ആലോചിക്കാം. ഫസ്റ്റ് കണ്ടീഷൻ രാഷ്ട്രീയ നിലപാട് പറയലാണെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗംഇടതുമുന്നണി അടിത്തറ ബലപ്പെടുത്തുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്ന് ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.

Tpramakrishnan

Next TV

Related Stories
കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Dec 16, 2025 04:20 PM

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി...

Read More >>
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

Dec 16, 2025 04:01 PM

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന്...

Read More >>
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Dec 16, 2025 03:37 PM

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി...

Read More >>
ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

Dec 16, 2025 02:53 PM

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

Dec 16, 2025 02:35 PM

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി...

Read More >>
‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

Dec 16, 2025 02:21 PM

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’;...

Read More >>
Top Stories