#aadujeevitham | ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ

#aadujeevitham |  ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ
Mar 28, 2024 04:55 PM | By veena vg

കൊച്ചി: ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ബ്ലെസ്സിയ്ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. ആദ്യ ഷോകൾക്ക് പിന്നാലെ എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. സിനിമ കണ്ട ശേഷമുള്ള സുപ്രിയ മേനോന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രം ഏറെ വൈകാരികമാണെന്നും മനസ്സ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണെന്നും സുപ്രിയ പ്രതികരിച്ചു. 'വീട്ടിൽ ചെന്ന് രാജുവിനെ കാണണം' എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ തിയേറ്ററിൽ നിന്ന് മടങ്ങിയത്. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. 'ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

aadujeevitham malayalam movie

Next TV

Related Stories
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

Apr 27, 2024 10:18 PM

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര...

Read More >>
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

Apr 27, 2024 09:33 PM

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം...

Read More >>
കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

Apr 27, 2024 09:22 PM

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക്...

Read More >>
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

Apr 27, 2024 08:58 PM

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ...

Read More >>
വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു

Apr 27, 2024 08:51 PM

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി...

Read More >>
കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

Apr 27, 2024 08:30 PM

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ...

Read More >>
Top Stories