#kannur | എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്

#kannur | എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്
Mar 29, 2024 01:06 PM | By veena vg

 കണ്ണൂർ: എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും എൽഡിഎഫ് പരാതി നൽകി. 14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്. മതസ്പർദ്ധ വളർത്താനുദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പുകാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്നും എൽഡിഎഫ് ആരോപിക്കുന്നു. കണ്ണൂ‍ർ ലോക്സഭാ എൽഡ‍ിഎഫ് സ്ഥാനാർത്ഥിയാണ് എം വി ജയരാജൻ.

കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കണ്ണൂരിലെ യുഡ‍ിഎഫ് സ്ഥാനാർത്ഥി. കണ്ണൂരിലെ സിറ്റിങ് എംപികൂടിയാണ് സുധാകരൻ. നേരത്തെ വടകര എൽഡിഎഫ് സ്ഥാനാ‍ർത്ഥി കെ കെ ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. കൊവിഡ് കള്ളി ഉൾപ്പടെ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി. കെ കെ ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എല്‍ഡിഎഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു.

kannur

Next TV

Related Stories
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

Apr 29, 2024 11:17 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

Apr 29, 2024 11:14 AM

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട...

Read More >>
അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

Apr 29, 2024 11:03 AM

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12...

Read More >>
അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

Apr 29, 2024 10:33 AM

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Apr 29, 2024 10:28 AM

സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

സഹവാസ ക്യാമ്പ് ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Apr 29, 2024 10:21 AM

കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന്...

Read More >>
Top Stories