#League | നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

#League |  നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി
Mar 29, 2024 01:33 PM | By Mahishma

തലശ്ശേരി: നവജാത ശിശു മരണപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കുഞ്ഞിൻ്റെ മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെയും ആശുപത്രി സൂപ്രണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

പ്രതിഷേധ മാർച്ച് ആശുപത്രി ഗേറ്റിന് മുൻപിൽ പോലിസ് തടഞ്ഞു. പോലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നത് സംഘർഷം ഉണ്ടാക്കുകയും നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി തസ്ലിം ചേറ്റംകുന്ന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു. റഷീദ് കരിയാടൻ, ശഹബാസ് കായ്യത്ത്, വി. ജലീൽ, മഹറൂഫ് ആലഞ്ചേരി, ടി.പി ഷാനവാസ്, പി.പി സിറാജ്, തഷ്രിഫ് ഉസ്സൻ മൊട്ട, കെ.വി മജീദ്എന്നിവർ സംസാരിച്ചു.

Youth League Thalassery Mandal Committee

Next TV

Related Stories
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
Top Stories










News Roundup