മണിക്കടവ് ആനപ്പാറയിൽ പട്ടാപകൽ കാട്ടാന ഇറങ്ങി; അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്

മണിക്കടവ് ആനപ്പാറയിൽ പട്ടാപകൽ കാട്ടാന ഇറങ്ങി; അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്
Apr 17, 2024 09:23 PM | By shivesh

മണിക്കടവ്: മണിക്കടവ് ആനപ്പാറയിലെ കൃഷിയിടത്തിൽ പട്ടാപകൽ കാട്ടാന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കർണ്ണാടക വനത്തിൽ നിന്നും നാലുമണിയോടെ ആണ് ആദ്യം മോഴ ആന തെക്കേമഠത്തിൽ തങ്കപ്പന്റെ വീടിന് സമീപത്ത് എത്തിയത്. കൃഷിയിടത്തിൽ മാങ്ങ പറിക്കാൻ പോയ എളവുങ്കച്ചാലിൽ ഷാജുവിന്റെ ഭാര്യ ജോയിസി മകൻ കിരൺ എന്നിവരെയാണ് ആന ഓടിച്ചത്.

പകൽ സമയത്ത് കാട്ടാന ഇറങ്ങാനുള്ള സാധ്യത കുറവായിരുന്നതുകൊണ്ട് ഇരുവരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. മറഞ്ഞുനിന്ന ആന ചിഹ്നം വിളിച്ച് ഭയപ്പെടുത്തി ഓടിക്കുക ആയിരുന്നു. ആന പിന്നാലെ എത്തിയെങ്കിലും ഇരുവരും ഓടി രക്ഷപ്പെടുക ആയിരുന്നു. ഷാജുവിന്റെ കശുമാവിൻ തോട്ടത്തിലും ആന നാശനഷ്ടം വരുത്തി.

വിവരം അറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ അഞ്ച് മണിയോടെ വനത്തിലേക്ക് തുരത്തിയെങ്കിലും പ്രദേശത്ത് ഭീക്ഷണി പരത്തി 8.30 ഓടെ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുകയാണ്. വനം വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ രാത്രി വൈകിയും തുടരുകയാണ്.

Manikkadav

Next TV

Related Stories
വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 1, 2024 09:14 AM

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ...

Read More >>
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

May 1, 2024 05:21 AM

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി...

Read More >>
ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

May 1, 2024 05:17 AM

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം...

Read More >>
കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

May 1, 2024 05:14 AM

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ്...

Read More >>
മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

May 1, 2024 05:08 AM

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ...

Read More >>
കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

May 1, 2024 05:00 AM

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന്...

Read More >>
Top Stories