പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ
Apr 27, 2024 01:14 PM | By sukanya

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്.

ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും  ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും  സഞ്ജയ് കൗൾ വ്യക്തമാക്കി.  സംസ്ഥാനത്ത് ഇതുവരെ 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലെ വോട്ടും തപാൽ വോട്ടും ചേർക്കാതെയാണ് പുതിയ കണക്ക്. ഇതിൽ  ഇനിയും മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


Thiruvanaththapuram

Next TV

Related Stories
ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

May 9, 2024 11:03 AM

ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം നഷ്ടമായി

ഓൺലൈൻ ലോൺ തട്ടിപ്പ് ;മട്ടന്നൂർ സ്വദേശിക്ക് പണം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2024 10:43 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു...

Read More >>
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 10നകം അപേക്ഷിക്കണം

May 9, 2024 10:14 AM

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 10നകം അപേക്ഷിക്കണം

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 10നകം...

Read More >>
പാനൂരിൽ  സ്കൂട്ടറിന്  പിന്നിൽ ടിപ്പറിടിച്ച്  ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം

May 9, 2024 09:58 AM

പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം

പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക്...

Read More >>
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

May 9, 2024 09:49 AM

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പ്രീമെട്രിക് ഹോസ്റ്റല്‍...

Read More >>
മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ അപേക്ഷിക്കാം

May 9, 2024 08:02 AM

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ...

Read More >>
Top Stories