കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം
Apr 18, 2025 03:42 PM | By Remya Raveendran

പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

രക്ഷക്കാരുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂൺ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് അതിരുകളയി ഉപയോഗിച്ചിരുന്ന തൂണുകൾ സൗന്ദര്യവൽക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിർത്തുകയായിരുന്നു.

Fouryearsboydeath

Next TV

Related Stories
ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

Apr 19, 2025 04:08 PM

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും...

Read More >>
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Apr 19, 2025 02:47 PM

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ...

Read More >>
നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

Apr 19, 2025 02:28 PM

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക...

Read More >>
Top Stories