കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ
Apr 22, 2025 10:34 AM | By sukanya

കോട്ടയം:കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങളുള്ളത്. അതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

മരിച്ച ദമ്പതികളുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൊലപാതകമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Kottayam

Next TV

Related Stories
സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4 മലയാളികൾ

Apr 22, 2025 05:09 PM

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4 മലയാളികൾ

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4...

Read More >>
എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 03:49 PM

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി...

Read More >>
രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

Apr 22, 2025 03:24 PM

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി...

Read More >>
‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

Apr 22, 2025 03:14 PM

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

‘RDX വെച്ചിട്ടുണ്ട്’ ; ഹൈക്കോടതിയില്‍ ബോംബ്...

Read More >>
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Apr 22, 2025 02:41 PM

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക്...

Read More >>
ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു

Apr 22, 2025 02:26 PM

ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു

ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു ...

Read More >>
Top Stories

News Roundup