എറണാകുളം : തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ. സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി. നടപടി സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം. കുഞ്ഞിന് നേരെ ഉണ്ടായ ക്രൂരതയെ ശക്തമായി കമ്മീഷൻ അപലപിച്ചു.
മൂന്ന് ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് പറഞ്ഞു. ഭർതൃവീട്ടുകാരുടെ ഒറ്റപ്പെടുത്തലിലെ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം. കുഞ്ഞിനെ ഭർത്താവിന്റെ ഇളയ സഹോദരൻ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ അമ്മയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.
ഇവർ കുട്ടികളെ കൊലപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികൾ പൊലീസ് തള്ളി. കൊലപാതകം – പീഡനവും തമ്മിൽ ബന്ധിപ്പിക്കാവുന്ന തെളിവുകൾ നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോക്സോ കേസിൽ റിമാൻഡിൽ ഉള്ള പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Womancommition