കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ റെഡ് അലർട് പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് അതി തീവ്രമഴയാണ് കണ്ണൂർ ജില്ലയിൽ ഉണ്ടാവുക. ജില്ലാ കലക്ടർ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും വകുപ്പ് മേധാവികളുടെയും അടിയന്തര യോഗം വിളിച്ച് അതിതീവ്ര മഴയെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലം, പേരട്ട, കോളിത്തട്ട്, കാലാങ്കി, മണിക്കടവ്, പെരുമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാഗ്രത നിർദ്ദേശം നൽകി. മലഞ്ചെരുവികളിൽ താമസിക്കുന്നവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടായാൽ താഴെപ്പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടേണ്ടതാണെന്ന് ഉളിക്കൽ പഞ്ചാത്ത് പ്രസിഡണ്ട് പി സി ഷാജി അറിയിച്ചു. പ്രസിഡന്റ് - 94473 86288, സെക്രട്ടറി - 94478 88508, സെക്ഷൻ ക്ലർക് - 94969 03426 ദുരന്തനിവാരണ കമ്മിറ്റി കൺവീനർ -9995314444
RED ALERT IN KANNUR