മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 24, 2025 01:50 PM | By Remya Raveendran

തിരുവനന്തപുരം  :  സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റെഡ് അലർട്ടിൽ മാറ്റമില്ല. മറ്റന്നാൾ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്.

കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയും വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കനത്ത ജാഗ്രത പൊതുജനങ്ങൾ പാലിക്കണമെന്നാണ് നിർദേശം. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.കനത്ത മഴയിൽ നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി.ഇതോടെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ചങ്ങാടം ഉപയോഗിച്ചാണ് നഗറിലുള്ളവർ പുഴ കടന്നിരുന്നത്.

Rainalert

Next TV

Related Stories
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

May 24, 2025 04:05 PM

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും...

Read More >>
കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

May 24, 2025 03:38 PM

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി...

Read More >>
‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍

May 24, 2025 02:39 PM

‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍

‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി...

Read More >>
ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

May 24, 2025 02:25 PM

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ...

Read More >>
പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു

May 24, 2025 02:11 PM

പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു

പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം...

Read More >>
Top Stories

News Roundup