വള്ളിത്തോട്: വള്ളിത്തോട് സ്ഥിതി ചെയ്യുന്ന വിളമന വില്ലേജ് ഓഫീസ് കെട്ടിടം കിളിയന്തറ 32-ാം മൈലിലെ ഉൾപ്രദേശത്തേക്ക് മാറ്റി പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനിയുടെ അധ്യക്ഷതയിൽ സർവ്വ കക്ഷിയോഗം യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അശോകൻ കൺവീനറായും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. ഹമീദ് കണിയാട്ടയിൽ, മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, അമർജിത്ത് എം. എസ്, വി. ബാലകൃഷ്ണൻ, എം. ഹുസൈൻ കുട്ടി എന്നിവർ വൈസ് ചെയർമാൻമാരായും,
വി. പി. മധുമാസ്റ്റർ, കെ പി റാഫി, ടോം മാത്യു, സമീർ പി കെ, ബഷീർ എം എന്നിവർ ജോ.കൺവീനർമാരായും പി സി ജോസഫിനെ ട്രഷററായും തീരുമാനിച്ചു. നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ സ്മാർട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
action committee in Vilamana