കാഞ്ഞിരോട്: ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരി ജസാ ഹയറ മരണപ്പെട്ടു. ബാംഗളൂർ KMCC ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെമകൾ മുക്കണ്ണി കരക്കാട് റസിയയുടെ മകളാണ് ജസാ ഹയറ.
സലാലയിൽ നിന്ന് മടങ്ങിയിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ എത്തിയപ്പോൾ ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടംഉണ്ടായത്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് ആളുകൾക്ക് നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ KMCC പ്രവർത്തകർ അപകട സ്ഥലത്ത് എത്തി അടിയന്തിര സഹായങ്ങൾ നൽകി.
Accidentatoman