കോന്നി പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

കോന്നി പാറമട അപകടം:  ഒരു മൃതദേഹം കണ്ടെത്തി
Jul 7, 2025 08:35 PM | By sukanya

കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് പാറമടയിൽ അപകടത്തിൽ പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്. അതിനിടെ, പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു ഈ തൊഴിലാളികൾ.

ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം ലഭിച്ചത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് അപകടത്തിൽ പെട്ടത്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയായിരുന്നു.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. 

Konni

Next TV

Related Stories
ഞാറ്റുവേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ

Jul 7, 2025 09:48 PM

ഞാറ്റുവേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ

ഞാറ്റുവേലയിൽ വിത്ത് വിതച്ച് കേളകം സെൻ്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം...

Read More >>
ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി മരിച്ചു

Jul 7, 2025 06:45 PM

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി മരിച്ചു

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ 4 വയസുകാരി...

Read More >>
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 7, 2025 06:41 PM

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട് തകർന്നു.

Jul 7, 2025 06:38 PM

കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട് തകർന്നു.

കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട്...

Read More >>
സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

Jul 7, 2025 05:16 PM

സാഹിത്യ പ്രചാരണ ദിനം ആചരിച്ചു

സാഹിത്യ പ്രചാരണ ദിനം...

Read More >>
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

Jul 7, 2025 03:45 PM

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ അനുമോദിക്കുന്നു

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ്‌ എം എല്‍ എ...

Read More >>
Top Stories










News Roundup






//Truevisionall