കേളകം: സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഞാറ്റു വേല ദിനത്തിൽ നെൽവിത്ത് വിതച്ച് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴ്സൻ തോമസ് വടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് സജീവൻ എം.പി. അധ്യക്ഷനായി. വാർഡ് മെമ്പർ ലി സമ്മ ജോയ്, സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ്, അധ്യാപകരായ വിജി പി.ജെ, ബോബി പീറ്റർ, പാടശേഖരത്തിൻ്റെ ഉടമസ്ഥരായ ശ്രീനി അരീക്കാട്ട്, ഹരീന്ദ്രൻ അരീക്കാട്ട്, എൻ.എസ്എസ് ലീഡർമാരായ അർനോൾഡ്, ഡെൽഫിയ തുടങ്ങിയവർ സംസാരിച്ചു. കണിച്ചാർ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ പാടശേഖരത്തോടു ചേർന്ന സ്ഥലത്താണ് വിദ്യാർത്ഥികൾ വിത്തു വിതച്ചത്. വിതയ്ക്ക് പാകപ്പെടുത്തിയ ചെളിപ്പാട ത്തിലേക്ക് ഞാറ്റുവേലയിലെ മഴ നനഞ്ഞ്, വിദ്യർത്ഥികൾ കാലെടുത്തു വച്ചപ്പോൾ അവർക്ക് അത് ഒരു പുതിയ അനുഭവമായി. നഷ്ടപ്പെട്ട ഗ്രാമീണതയുടെ ഗൃഹാതുരത്വം ആ വോളം നുകർന്നാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
kelakam st.thomas hss