വയനാട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. ചുരം പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ ഗതാഗതത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലാണ് ആവശ്യമെന്ന് അവർ ചൂണ്ടിക്കാട്ടി.
റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നും, പ്രശ്നത്തിന് ദീർഘകാല പരിഹാരം കാണുന്നതിനായി വിദഗ്ധസമിതി അയച്ച് പഠനം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൂടാതെ, യാത്രക്കാരുടെയും വ്യാപാരത്തിന്റെയും സുരക്ഷിത ഗതാഗതത്തിനായി ബദൽപാതയുടെ സാധ്യതകളും സർക്കാർ അന്വേഷിക്കണമെന്നും അവർ നിർദേശിച്ചു.

thamarassery