താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; മഴ ഇല്ലാത്തപ്പോൾ ഒറ്റ വരിയായി ചെറു വാഹനങ്ങൾ കടത്തിവിടും: ജില്ലാ കലക്ടര്‍

താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; മഴ ഇല്ലാത്തപ്പോൾ ഒറ്റ വരിയായി ചെറു വാഹനങ്ങൾ കടത്തിവിടും: ജില്ലാ കലക്ടര്‍
Aug 29, 2025 04:59 AM | By sukanya

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്.


അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.


കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാനും രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.


ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ റൂറല്‍ എസ്പി കെ ഇ ബൈജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ മൊഹിത്ത്, ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫലി, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, ജില്ലാ ജിയോളജിസ്റ്റ് ഡോ മഞ്ജു, ഹസാഡ് അനലിസ്റ്റ് പി അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.



thamarassery

Next TV

Related Stories
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Aug 29, 2025 11:33 AM

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക്...

Read More >>
കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

Aug 29, 2025 10:42 AM

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി...

Read More >>
ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

Aug 29, 2025 09:30 AM

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി...

Read More >>
മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Aug 29, 2025 05:10 AM

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു...

Read More >>
കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

Aug 29, 2025 05:07 AM

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം...

Read More >>
ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Aug 29, 2025 05:05 AM

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ...

Read More >>
Top Stories










News Roundup






GCC News






//Truevisionall