മണത്തണ: ഓണാഘോഷത്തിന്റെ ഭാഗമായി മണത്തണ പൈതൃക ഫോറം മെഗാ പൂക്കളം ഒരുക്കുന്നു. ഉത്രാടം ദിവസമായ നാളെയാണ് ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ പൂക്കളം ഒരുക്കുന്നത്. പുരാതന ഗ്രാമമായ മണത്തണയിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് മണത്തണ പൈതൃക ഫോറം. സംഘടനയുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമം നവരാത്രിയോടനുബന്ധിച്ച് ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ അറിയിച്ചു. നാളെ രാവിലെ 9 മണിയോടെ പൂക്കളം പ്രദർശനത്തിന് എല്ലാ നാട്ടുകാരെയും ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയർമാൻ അറിയിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പൈതൃക ഫോറം സെക്രട്ടറി ബിന്ദു സോമൻ, ട്രഷറർ അജയ് കുമാർ പി വി, വിശ്വനാഥർ പി ടി, പ്രവീൺ കെ സി, പവിത്രൻ കൂടത്തിൽ, ശശികുമാർ നാമത്ത്, സതീശ് ബാബു പോണിച്ചേരി, രാമചന്ദ്രൻ ടി വി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Manathana Paithruka Forum with 'mega pookkalam' on uthradam day