കണ്ണൂർ : രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്ക് താമസം ജോസഫ് മകൻ കാഞ്ഞിരം വിള പുത്തൻവീട്ടിൽ കെ പി സജീവ് എന്നയാളെയാണ് പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ എക്സൈസ് സർക്കിൾ പരിധിയിൽ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ അബ്കാരി കേസാണിത്.
പയ്യന്നൂരിൽ വൻ വ്യാജമദ്യവേട്ട. 40 ലിറ്റർ ചാരായവും, 80 ലിറ്റർ വാഷുമായി രാമന്തളി കുരിശ് മുക്ക് സ്വദേശി കെ പി സജീവ് എക്സൈസ് പിടിയിൽ.

തളിപ്പറമ്പ എക്സൈസ് സർക്കിൾ പരിധിയിൽ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ അബ്കാരി കേസാണിത്. മുമ്പും സമാനമായ കുറ്റകൃത്യത്തിന് ഇയാൾ പ്രതിയായിട്ടുണ്ട്.വീടിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഷെഡിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ലിറ്റർ കുപ്പികളിലായും, മൊത്തമായുമാണ് ഇയാൾ ചാരായ വിതരണം നടത്തിയിരുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ എക്സൈസ് നിരന്തരമായി നിരീക്ഷിച്ച് വരികയായിരുന്നു.
നിർജ്ജീവമായിരുന്ന വ്യാജ മദ്യ ലോബി ചില പ്രദേശങ്ങളിൽ വീണ്ടും തലപൊക്കി തുടങ്ങുന്നതായും, അത്തരം സംഘങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും എക്സൈസ് ഇൻസ്പെക്ടർ കെ ദിനേശൻ പറഞ്ഞു.
ഇയാളെ പിടികൂടിയ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം ഗ്രേഡ് അസി : ഇൻസ്പെക്ടർമാരായ എ അസീസ്, എം കെ ജനാർദ്ദനൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി വി ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി രാഹുൽ, ജസ്ന പി ക്ലമന്റ് എന്നിവരുമുണ്ടായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Payyannur