കണ്ണൂർ: മുദ്രാ വിദ്യാഭ്യാസ സമിതിയുടെ ഭാഗമായി മുണ്ടേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാച്ച്മാന്‍, ഗാര്‍ഡ്‌നര്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്. രാത്രി കാലങ്ങളിലും സേവനം വേണ്ടി വരും. വ്യവസ്ഥകള്‍ക്ക് വിധേയമായി 14,000 രൂപ വരെ വേതനം ലഭിക്കും. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായി ടു വീലര്‍ സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം സ്‌കൂളിലെ മുദ്രാ വിദ്യാഭ്യാസ സമിതി ഓഫീസില്‍ നിശ്ചിത ഫോര്‍മാറ്റില്‍ നല്‍കണം. ഫോണ്‍- 9447647340, 9496184234.
vacancy