ന്യൂറോളജിസ്റ്റികളുടെയും ന്യൂറോ സർജൻമാരുടെയും അഖിലേന്ത്യാ തലത്തിലെ സംയുക്ത സംഘടന ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (കൈരളി ന്യൂറോസയൻസ് സൊസൈറ്റി) അർധവാർഷിക സമ്മേളനം സപ്റ്റംബർ 20, 21 തീയ്യതികളിൽ കൃഷ്ണാ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു.
20ന് വൈകുന്നേരം 6 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് ഡോ പീയൂഷ് സമ്മേളനം ഉദ്ഘാടനം ചെയ്യു. സമ്മേളനത്തിൽ ന്യൂറോളജി, ന്യൂറോ സർജറി എന്നീ വിഷയങ്ങളിലെ നൂതന പ്രവണതകളെ കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും

കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലേയും ആശുപത്രികളിലേയും ന്യൂറോളജി-ന്യൂറോ സർജറി അദ്ധ്യാപകരും ഡോക്ടർമാരും പി ജി വിദ്യാർത്ഥികളും സംബന്ധിക്കും. നൂറ്റമ്പതോളം സൂപ്പർ സ്പെഷ്യാലിറ്റി വിദഗ് ദ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രബന്ധ അവതരണവും ചർച്ചകളും നടക്കും.
വാർത്താ സമ്മേളനത്തിൽ ഡോ. കെ ടി സുഹാസ് (ഓർഗനൈസിംഗ് ചെയർമാൻ), ഡോ. ശ്രീജിത്ത് പി (ഓർഗനൈസിംഗ് സെക്രട്ടറി), ഡോ. ജിതേന്ദ്രനാഥ് പങ്കെടുക്കും.
Newrologystmeet