പയ്യന്നൂർ : പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സംയുക്തമായി സുരക്ഷാ മോക് ഡ്രിൽ സംഘടിപ്പിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതോടൊപ്പം അടിയന്തരഘട്ടങ്ങളിൽ സുരക്ഷിതമായി കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള മാർഗ്ഗങ്ങളും അവതരിപ്പിക്കപ്പെട്ടു. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ റോപ്പ് റെസ്ക്യൂ സംവിധാനത്തിലൂടെ സുരക്ഷിതമായി താഴെ ഇറക്കുന്നതും അവതരിപ്പിച്ചു . അഗ്നി ശമന സേനാ പ്രവർത്തനത്തിന് സ്റ്റേഷന്‍ ഓഫീസർ രാജേഷ് സി പി നേതൃത്വം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ: ജ്യോതി പി എം , ഡോ അനിൽ കുമാർ വി എസ് എന്നിവരും പങ്കെടുത്തു.
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ശ്രീനിവാസൻ പി , മുരളി എൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഉന്മേഷ് കെ , രാഹുൽ പി പി ഇർഷാദ് സി കെ. ജിഷ്ണുദേവ് പി പി , ജോബി എസ് , ജിനോ ജോൺ , ജിഷ്ണു എസ് അഖിൽ എം എസ് , ഹോ ഗാർഡ്മാരായ രാജീവൻ എം, ശ്രീനിവാസൻ പിള്ള, ഗോവിന്ദൻ കെ.എം സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മുസ്തഫ എസ് കെ , നിസാമുദ്ദീൻ കെ , ഹനീഫ് കെ , കൃഷ്ണൻ കെ , പ്രമോദ് കുമാർ സി , ലക്ഷമണൻ പി, ആശുപത്രി ജീവനക്കാരായ ജാക്സൺ ഏഴിമല, ഷീബ മാറോളി, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Conductmockdril