മലപ്പുറം : എടവണ്ണയിൽ വൻ ആയുധവേട്ട. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ഉണ്ണിക്കമ്മദിന് ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടെന്നാണ് വിവരങ്ങൾ.
പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകൾ കൈവശം വെച്ചതിന് നാല് പേർ പിടിയിലായിരുന്നു. മൃഗവേട്ടയ്ക്കായി മലപ്പുറം എടവണ്ണയിൽ നിന്നുമാണ് തോക്കുകളും വെടിയുണ്ടകളും വാങ്ങിയതെന്നായിരുന്നു പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. ഈ സംഭവത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് വൻ ആയുധവേട്ടയിലേക്ക് നയിച്ചത്.
Malappuram