കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 25 ന് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ഡിഗ്രിയാണ് യോഗ്യത. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്പോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം.

Appoinment