സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി
Sep 17, 2025 07:29 PM | By sukanya

ദില്ലി:ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ രാഷ്ട്രീയ നീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിച്ചിരുന്നു. പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നുണ്ട്.

Supreemcourt

Next TV

Related Stories
മുള്ളൻ കൊല്ലി സിനിമക്കെതിരെ മനപ്പൂർവ്വമുള്ള ഡീ ഗ്രേഡിങ്ങ് നടക്കുന്നുവെന്ന് സംവിധായകൻ

Sep 17, 2025 04:44 PM

മുള്ളൻ കൊല്ലി സിനിമക്കെതിരെ മനപ്പൂർവ്വമുള്ള ഡീ ഗ്രേഡിങ്ങ് നടക്കുന്നുവെന്ന് സംവിധായകൻ

മുള്ളൻ കൊല്ലി സിനിമക്കെതിരെ മനപ്പൂർവ്വമുള്ള ഡീ ഗ്രേഡിങ്ങ് നടക്കുന്നുവെന്ന്...

Read More >>
ന്യൂറോളജിസ്റ്റുകളുടെ അർധവാർഷിക സമ്മേളനം സപ്റ്റംബർ 20, 21 തീയ്യതികളിൽ

Sep 17, 2025 04:19 PM

ന്യൂറോളജിസ്റ്റുകളുടെ അർധവാർഷിക സമ്മേളനം സപ്റ്റംബർ 20, 21 തീയ്യതികളിൽ

ന്യൂറോളജിസ്റ്റുകളുടെ അർധവാർഷിക സമ്മേളനം സപ്റ്റംബർ 20, 21...

Read More >>
ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 6 ജില്ലകളിൽ; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Sep 17, 2025 03:32 PM

ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 6 ജില്ലകളിൽ; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 6 ജില്ലകളിൽ; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

Read More >>
‘കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

Sep 17, 2025 03:21 PM

‘കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

‘കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി...

Read More >>
കണ്ണൂരിൽ ബാറിൽ വച്ച് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Sep 17, 2025 02:42 PM

കണ്ണൂരിൽ ബാറിൽ വച്ച് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂരിൽ ബാറിൽ വച്ച് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ്...

Read More >>
മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷപരിപാടികൾ 22 മുതൽ ആരംഭിക്കും

Sep 17, 2025 02:36 PM

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷപരിപാടികൾ 22 മുതൽ ആരംഭിക്കും

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷപരിപാടികൾ 22 മുതൽ...

Read More >>
Top Stories

News Roundup

//Truevisionall