കുത്തനെ വീണ് സ്വർണ്ണം, പവന് 1,200 രൂപയുടെ ഇടിവ്

കുത്തനെ വീണ് സ്വർണ്ണം, പവന് 1,200 രൂപയുടെ ഇടിവ്
Oct 14, 2025 02:52 PM | By Remya Raveendran

തിരുവനന്തപുരം: റെക്കോർഡ് വിലയിൽ നിന്ന് താഴെയിറങ്ങി സ്വർണവില. 1,200 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര വില 55 ഡോളർ കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവില നിലവിൽ 4,122 ഡോളറാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ല​ക്ഷത്തിന് അടുത്ത് നൽകണം.

താരിഫ് നയങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പുതിയ തർക്കവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കാണാൻ പ്രേരിപ്പിച്ചത്. ഈ വർഷം, സ്വർണ്ണം ഇതുവരെ 56 ശതമാനം ഉയർന്നു. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ, നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

വില വിവരങ്ങൾ

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11645 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9580 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7460 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4810 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 190 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 190 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.



Goldratedecrease

Next TV

Related Stories
തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

Oct 14, 2025 05:33 PM

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം...

Read More >>
ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

Oct 14, 2025 04:56 PM

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ...

Read More >>
കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

Oct 14, 2025 04:40 PM

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ...

Read More >>
പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

Oct 14, 2025 04:14 PM

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക്...

Read More >>
കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ സേന

Oct 14, 2025 02:30 PM

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ സേന

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ...

Read More >>
‘നവകേരള വികസന പരിപാടിയുമായി സർക്കാർ’; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി

Oct 14, 2025 02:16 PM

‘നവകേരള വികസന പരിപാടിയുമായി സർക്കാർ’; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി

‘നവകേരള വികസന പരിപാടിയുമായി സർക്കാർ’; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന്...

Read More >>
Top Stories










Entertainment News





//Truevisionall