ഇരിട്ടി : ഇരിട്ടി ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു . പകൽ സമയത്തും ടൗണിലും പരിസരത്തുമായി തെരുവ് നായകൾ കൂട്ടമായി ചുറ്റി തിരിയുന്നത് യാത്രക്കാർക്ക് ഭീഷണി ആവുകയാണ് . പരസ്പരം കടികൂടിയും കുരച്ചും ബഹളം വെച്ച് നീങ്ങുന്ന തെരുവ് നായകൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നായ്ക്കൾ ഭീഷണി ആവുകയാണ് . നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ് . പൊതുവെ പകൽ സമയങ്ങളിൽ വെളിയിൽ ഇറങ്ങാത്ത നായക്കൂട്ടം കൂട്ടമായി മൃഗാശുപത്രിക്ക് മുന്നിലും സമീപത്തുമായി ചുറ്റി തിരിയുന്നത് .
ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി തവണ ഭ്രാന്തൻ തെരുവ് നായ്ക്കൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരെ ആക്രമിച്ചിരുന്നു . നിരവധി പേർക്കാണ് ഓരോ തവണയും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് . നായയുടെ ആക്രമണത്തിന് ഇരയായവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിവേണം തുടർ രചികിത്സ നേടാൻ . തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം .

Irittystreatdog