ഉളിക്കൽ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ളളിക്കൽ ടൗണിൽ സ്വീകരണം നൽകി. രാജീവ് കൊച്ചു പറമ്പിൽ നയിക്കുന്ന യാത്രക്ക് നൽകിയ സ്വീകരണ പൊതുയോഗം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ,ഡോ. ജോസുകുട്ടി ഒഴുകയിൽ, തോമസ് വർഗീസ്, ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, ഫാ. തോമസ് കാവനാടി, ബെന്നി മഠത്തിനകം, ടോണി ജോസഫ് പുഞ്ചകുന്നേൽ, അഡ്വ. ബിജു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. എ കെ സി സി ഗ്ലോബൽ, അതിരൂപത ഭാരവാഹികൾ, കെ സി വൈ എം , മാതൃവേദി തുടങ്ങിയ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Catholic Congress: Avakaasha Samrakshana yatra