ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വാണിയപ്പാറയിൽ പുതിയ സബ് സെൻറർ പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ സീമ സനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഐസക്ക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ്, ജോസഫ് വട്ടുകുളം, സെലീന ബിനോയി, മെഡിക്കൽ ഓഫീസർ നയന പോൾ, വ്യാപാരി വ്യവസായി പ്രസിഡൻറ് സജി മണപ്പാത്തുപറമ്പിൽ, ഷിജു മഞ്ഞപ്പള്ളി, ഗിരീശൻ എന്നിവർ പ്രസംഗിച്ചു.

Iritty