കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴയിൽ വീടുകളില്‍ വെള്ളം കയറി

കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴയിൽ വീടുകളില്‍ വെള്ളം കയറി
Oct 21, 2025 05:09 AM | By sukanya

കണ്ണൂര്‍: കണ്ണൂരിന്‍റെ മലയോരത്ത്  കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായം ഉണ്ടായിട്ടില്ല.

4 ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം എന്ന നിര്‍ദേശമുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. ഇന്ന്‌ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kannur

Next TV

Related Stories
തുലാംവാവുബലി ; തിരുനെല്ലിയിൽ  ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

Oct 21, 2025 03:14 PM

തുലാംവാവുബലി ; തിരുനെല്ലിയിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

തുലാംവാവുബലി ; തിരുനെല്ലിയിൽ ആയിരങ്ങൾ...

Read More >>
സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

Oct 21, 2025 02:49 PM

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച്...

Read More >>
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

Oct 21, 2025 02:37 PM

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക...

Read More >>
‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

Oct 21, 2025 02:32 PM

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം കാണും

‘ഹാൽ’ കാണാൻ ഹൈക്കോടതി; ശനിയാഴ്ച വൈകീട്ട് ചിത്രം...

Read More >>
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ നീക്കം

Oct 21, 2025 02:18 PM

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ നീക്കം

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാരുടെ...

Read More >>
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് ഇന്നത്തെ വില

Oct 21, 2025 02:07 PM

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് ഇന്നത്തെ വില

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് ഇന്നത്തെ...

Read More >>
Top Stories

GCC News

Entertainment News

//Truevisionall