കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് പട്ടികവർഗ ഉദ്യോഗാർഥികൾക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽസി പാസായ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഒക്ടോബർ 25 നകം ലഭിക്കണം. ഫോൺ: 9496070386, 9496070387, 9496070388, 9496070401, 0497 2700357.
Kannur