തൃശൂർ : പൊലീസ് ചോദ്യംചെയ്‌ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി ലിൻ്റോ ജോർജിനെയാണ് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിച്ചിറയിൽ കഴിഞ്ഞദിവസം ഉണ്ടായ വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിലെ പ്രതിയെ കുറിച്ച് വിവരങ്ങൾ അറിയുന്നതിനായിരുന്നു കസ്റ്റഡിയിലെടുത്തത്.
മണിക്കൂറുകൾക്കുശേഷം വിട്ടയച്ച യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ലിൻ്റോയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നില്ലെന്നും രാത്രി ജീപ്പിൽ കയറ്റി നഗരത്തിലേക്ക് ചുറ്റികറക്കുകയായിരുന്നുവെന്നും അതിനുശേഷം വീട്ടിലേക്ക് കൊണ്ടുവിടുകയുമായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം നല്ല ഭയത്തോടെയാണ് ലിന്റോ പെരുമാറിയിരുന്നത്. പേടിയാകുന്നുവെന്ന് പലപ്പോഴും പറഞ്ഞിരുന്നു. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും പ്രതിയെപോലെയാണ് പെരുമാറുന്നതെന്നും ലിന്റോ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. പൊലീസിന്റെ സമ്മർദ്ദം മൂലം ആണ് ലിന്റോ ജോർജ് ആത്മഹത്യചെയ്തതെന്നുമാണ് ആരോപണം.
Trissurpolice