സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത
Oct 22, 2025 08:18 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , തൃശ്ശൂർ , കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം കണ്ണൂർ കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടി മിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയിൽ മുൻകരുതലുകളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള യാത്ര നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ചാണ് നടപടി. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പിനും നിയന്ത്രണമുണ്ട്. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവയ്ക്കാനും നിർദ്ദേശമുണ്ട്. മുല്ലപ്പെരിയാറിനെ കൂടാതെ കല്ലാർ കല്ലാർകുട്ടി മലങ്കര പാമ്പ്ല പൊന്മുടി അണക്കെട്ടുകൾ തുറന്നു വെച്ചിരിക്കുകയാണ്.

Rain

Next TV

Related Stories
കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി. ജയരാജൻ

Oct 22, 2025 04:39 PM

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി. ജയരാജൻ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ് ; ഇ.പി....

Read More >>
പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

Oct 22, 2025 03:57 PM

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം...

Read More >>
കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്

Oct 22, 2025 03:28 PM

കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്

കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു...

Read More >>
വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം ബന്ധിപ്പിക്കും

Oct 22, 2025 02:53 PM

വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം ബന്ധിപ്പിക്കും

വമ്പൻ മാറ്റം, ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ; റോഡ്, മെട്രോ, ജലഗതാഗതം...

Read More >>
ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

Oct 22, 2025 02:20 PM

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ...

Read More >>
റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

Oct 22, 2025 02:08 PM

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall