കണ്ണൂർ: കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, ആറളം ആദിവാസി പുനരധിവാസ മിഷൻ ഓഫീസിലും പട്ടികവർഗ്ഗ/ഹെൽത്ത് പ്രൊമോട്ടർമാരായി ജോലി ചെയ്യുന്നതിന് *സേവനസന്നദ്ധരായ 20 നും. 40 നും ഇടയിൽ പ്രായമുള്ള* അതാത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
*10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.* പി.വി.ടി.ജി./അടിയ-പണിയ, മലപ്പണ്ടാര വിഭാഗങ്ങൾക്ക് 8-ാ ം ക്ലാസ്സ് യോഗ്യത മതിയാകും. 31.10.2025 അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കുന്നതാണ്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഹെൽത്ത് പ്രൊമോട്ടർമായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവ്വേദം, പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണ നൽകുന്നതാണ്. *തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 13,500/- രൂപ ഹോണറേറിയത്തിന് അർഹത* ഉണ്ടായിരിക്കുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിലോ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ടി.ആർ.ഡി.എം. ഓഫീസിലോ സമർപ്പിക്കാവുന്നതാണ്.

*അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 25.10.2025 വൈകുന്നേരം 4 മണി.* നിയമന കാലാവധി 1 വർഷമായിരിക്കും. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷാഫാറം ഐ.ടി.ഡിപി ഓഫീസിലും, പേരാവൂർ, ഇരിട്ടി, തളിപ്പറമ്പ്, കൂത്തുപറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ആറളം ടി.ആർ.ഡി. എം. ഓഫീസിലും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04972 700357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Applynow