കൊട്ടിയൂർ: അതിവിശിഷ്ടമായ ദേവതാ സങ്കല്പങ്ങളും സ്വാമി സത്യാനന്ദ ഗുരുപീഠ വും സ്ഥിതിചെയ്യുന്ന കൊട്ടിയൂരിലെ പാലുകാച്ചി മല അനതിവിദൂര ഭാവിയിൽ തീർത്ഥാടന കേന്ദ്രമായി പരിണമിക്കുമെന്ന് തിരുവനന്തപുരം ചെങ്കോട്ടുകോണം മഠാധിപതി ശ്രീ ശക്തി ശാന്താനന്ദ മഹർഷി പറഞ്ഞു. കൊട്ടിയൂർ ഗണേശ സേവാസമിതി സംഘടിപ്പിച്ച ഗണേശോത്സവത്തിന്റെ ഭാഗമായ ഹിന്ദു മഹാസമ്മേളനത്തിൽ ചെങ്കോട്ടുകോണം മഠാധിപതി മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗണേശസേവാസമിതി രക്ഷാധികാരി ടി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവ സച്ചിദാനന്ദ സരസ്വതി, ബനാറസ് , ആശ്രമ ബന്ധു രാജശേഖരൻ നായർ , കൊട്ടിയൂർ പെരുമാൾ സേവാസംഘം ഉപാദ്ധ്യക്ഷൻ പി.ആർ. ലാലു, കെ. ജയമോഹൻ ആജ്ഞനേയ സേവാ ട്രസ്റ്റ് , തലശ്ശരി , റിജിൻ ചക്കരക്കൽ, ഗണേശ സേവാസമിതി കൺവീനർ ഷിബു മാധവൻ, സിന്ധു ബാബു, സി.ജെ. രമണി എന്നിവരും സംബന്ധിച്ചു.
ത്രിദിന ഗണേശോത്സവപരിപാടികളുടെ ഭാഗമായി മഹാഗണപതി ഹോമം,ഭജന, കളരിപയറ്റ് പ്രദർശനം ,നാടൻ പാട്ട് പ്രദർശനം , ഘോഷയാത്ര, ഗണേശ വിഗ്രഹ നിമജ്ജനം എന്നിങ്ങനെ വിവിധ പരിപാടികളും വിശേഷാൽ ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടു.

appoinment