പേരാവൂർ: കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം.തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരന്നു. അപകടത്തിൽ കാക്കയങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഷമൽ (36), പാലപ്പുഴ സ്വദേശികളായ മാക്കറ്റി (80), അനിത (36), അനിഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
peravoor