ഇരിട്ടി: ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽ പ്രതിഷേധ മാർച്ചും ധർണയം നടത്തി. അഞ്ചുവർഷമായി അടഞ്ഞുകിടക്കുന്ന മാതൃശിശു വാർഡ് ഉടൻ പ്രവർത്തനമാരംഭിക്കുക, ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ഉടൻ പരിഹരിക്കുക ,ഇരിട്ടി ഗവൺമെന്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക ,നേഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവുകൾ ഉടൻ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിട്ടി എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണയം നടത്തി .
മലയോരമേഖലയുടെ സിരാകേന്ദ്രമായ ഇരിട്ടി ഗവൺമെന്റ് ആശുപത്രി സാധാരണക്കാരായ ആളുകളുടെയും നിർധനരായവരുടെ അഭയ കേന്ദ്രമാണ് മാതൃശിശു വാർഡ് ഇവിടെയുള്ള മലയോര പ്രദേശത്തിന്റെ നിർധനരായ ജനങ്ങളുടെ ഏക ആശ്വാസമാണ് ഈ ഹോസ്പിറ്റലിന്റെ അപാകതകൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭത്തിന് എസ്എൻഡിപി യോഗം മുൻകൈയെടുക്കുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു .
ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ വി അജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു . യൂണിയൻ സെക്രട്ടറി പി എൻ ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം യൂണിയൻ വൈസ് പ്രസിഡണ്ട് കെ കെ സോമൻ വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് പ്രഭാകരൻ , ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സമിതി ഭാരവാഹി പ്രവീൺകുമാർ , യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനക്കൽ വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ചന്ദ്രമതി ടീച്ചർ കൗൺസിലർമാരായ ജിൻസ് ഉളിക്കൽ ശശി തറപ്പേൽ AM കൃഷ്ണൻകുട്ടി , mv രാജീവൻ മാസ്റ്റർ , സുരേന്ദ്രൻ വീർപ്പാട് ,ജയരാജ് പുതുക്കുളം എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രവർത്തകർ വനിതാ സംഘം സാശ്രയ ഗ്രൂപ്പുകൾ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുടങ്ങി നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധ ജാഥയിൽ പങ്കാളികളായി വിശ്വനാഥൻ , ബിജുമോൻ പയ്യാവൂർ വിജയൻ ചാത്തോത്ത് . എം കെ വിനോദ്, റോയി പാലോലിക്കൽ, സുരേഷ് കുമാർ , സുരേന്ദ്രൻ കോടൻ ച്ചാൽ, KS സുനിൽകുമാർ, അജിത് എടക്കാനം, ചന്ദ്രബാബു ചന്ദനക്കാം പാറ, കുട്ടപ്പൻ ധരണിയിൽ, സുരേഷ് മണത്തണ , ഗോപി കോലം ചിറ, പുരുഷോത്തമൻ മണലേൽ ,ബാബു മട്ടണി, സൗമിനി പെരുംങ്കരി, ചന്ദ്രൻ , മട്ടന്നൂർ, രാജേന്ദ്രപ്രസാദ്, കണിച്ചാർ, രാമകൃഷ്ണൻ , പ്രഭാകരൻ മണലുമ്യാലിൽ , സോമൻ അടക്കാത്തോട് , സുമതി വിജയൻ, സുരേഷ് വേക്കളം, സജീവൻ എടപ്പാട്ട്. ഗീത രാമകൃഷ്ണൻ , സി വി സാജുമോ എന്നിവർ നേതൃത്വം നൽകി.
iritty







































