"സ്വർണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് പ്രസിഡൻ്റ് കണ്ടിരുന്നു”; ദേവസ്വം ബോർഡിനെ കുരുക്കി മുരാരി ബാബുവിൻ്റെ മൊഴി

Oct 24, 2025 02:17 PM | By Remya Raveendran

പത്തനംതിട്ട:  ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കി ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴി. സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയ ഉത്തരവ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് വരെ കണ്ടിരുന്നതായി മുരാരി ബാബു എസ്ഐടിക്ക് മൊഴി നൽകി. ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്തിയില്ലെന്നും മുരാരി ബാബുവിൻ്റെ മൊഴിയിൽ പറയുന്നു.

സ്വർണ്ണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം പ്രസിഡൻ്റ് പത്മകുമാർ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകി. ദേവസ്വം കമ്മീഷണർ എൻ വാസുവും കണ്ടു. ആരും തിരുത്താതിരുന്നതിനാലാണ് ചെമ്പെന്ന് മഹസറിലും രേഖപ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമല്ല ഇതെന്നും മുരാരി ബാബു വെളിപ്പെടുത്തി. ചെമ്പ് പാളിയിലാണ് സ്വർണം പൂശിയത്. കാലപ്പഴക്കത്താൽ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പെരുന്നയിലെ വീട്ടിൽ നിന്ന് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.

Muraribabu

Next TV

Related Stories
മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

Oct 24, 2025 04:38 PM

മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍...

Read More >>
നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

Oct 24, 2025 03:57 PM

നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച്...

Read More >>
പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI

Oct 24, 2025 03:27 PM

പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI

പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ...

Read More >>
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു

Oct 24, 2025 02:49 PM

ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു

ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബോൾ കിറ്റുകൾ വിതരണം...

Read More >>
‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

Oct 24, 2025 02:44 PM

‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ...

Read More >>
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു

Oct 24, 2025 02:29 PM

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall