തിരുവനന്തപുരം : മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI. പി എം ശ്രീയിലെ സർക്കാർ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും LDF കൺവീനർക്കും കത്ത് നൽകും. ദേശിയ നേതൃത്വവും CPIM ദേശീയ നേതൃത്വത്തിലും കത്തു നൽക്കും. 27 ന് CPI സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു. സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനാണ് എക്സിക്യൂട്ടീവ് വിളിക്കുന്നത്.
സിപിഐ എക്സിക്യൂട്ടീവ് 27 ന് ആലപ്പുഴയിൽ നടക്കും. ഡി രാജ എം.എ ബേബിയെ കാണും. അടുത്ത കാബിനറ്റ് 27 കഴിഞ്ഞേ നടക്കുകയുള്ളൂ. അതേസമയം CPIM നേതൃത്വത്തെ ഔദ്യോഗികമായി CPI എതിർപ്പറിയിച്ചു. D രാജ എം എ ബേബിക്ക് കത്ത് അയച്ചു. കത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത വിമർശനം രേഖപ്പെടുത്തി.
ഇടത് നയം മറന്ന് കേന്ദ്ര സർക്കാറുമായി ധാരണയിൽ എത്തി. നടപടി മുന്നണി മര്യാദക്ക് എതിരെ. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തക്കണം എന്ന് CPI ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. രാവിലെ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് കത്ത്. എം എ ബേബി യുടെ മറുപടിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
അതേസമയം കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണം.
ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല. സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Cpiagainstpmsree








































